തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന്റെ അമ്മയും അറസ്റ്റിൽ. വെള്ളിയാഴ്ച വൈകീട്ട് പാലക്കാട്ടുനിന്നാണ് ബാലരാമപുരം പൊലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. ......
കൊച്ചി: ഇന്ത്യയിലെ ആദ്യ മൈന്റ്ടെക് സ്റ്റാര്‍ട്ടപ്പ് 'പാലന' പുതിയ ചുവടുവെയ്പുകളിലേക്ക് കടക്കുകയാണെന്ന് സ്ഥാപകനും ചെയര്‍മാനുമായ ബിജു ശിവാനന്ദന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി രംഗത്തുള്ള പാലന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് ഉപയോഗിക്കുന്നത്.
പാലന പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നിലവില്‍ 25 കോടി ഇന്ത്യന്‍ രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. ......
ജാതി സെൻസസ് മുൻകൂട്ടി നിശ്ചയിച്ചതുപോലെ അടുത്തമാസം ഏഴിന് പൂർത്തിയാക്കുമെന്നും തിയ്യതി നീട്ടുന്ന പ്രശ്നമില്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഈ മാസം
22ന് ആരംഭിച്ച സർവ്വേ നടപടികൾ സാങ്കേതിക പ്രശ്നങ്ങളും മറ്റു തടസ്സങ്ങളും മൂലം പലേടത്തും ഒച്ചിഴയുമ്പോലെയാണ് നീങ്ങുന്നത്. ......
എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാം വർഷ എം എസ് സി ജിയോളജി വിദ്യാർത്ഥിനിയായ ഫൈഹ ഷെയ്ഖ് (21) ആണ് അപകടത്തിൽപ്പെട്ടത്.
പാലക്കാട് പുതുപ്പള്ളി സ്ട്രീറ്റിൽ ഷേഖ് അബ്ദുല്ലയുടെ മകളാണ് മരിച്ച ഫൈഹ.
കൂട്ടുകാരുമായി ബീച്ച് കാണാനെത്തിയതായിരുന്നു ഫൈഹ. കടലിൽ ഇറങ്ങിയ വിദ്യാർത്ഥിനികളിൽ ഒരാളായ സിൻസിന തിരയിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ......
പെരുന്ന: സംസ്ഥാന സർക്കാരിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിനെതിരെ സമുദായാംഗങ്ങൾക്കിടയിൽ ഉയരുന്ന പ്രതിഷേധങ്ങളെ തള്ളി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പന്തളം കൊട്ടാരത്തിന് മറുപടി പറയാനില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ......
ദോഹ: ജനങ്ങൾക്കും ഭൂമിക്കും ആയുർവേദം എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) ഇന്ത്യൻ എംബസി ഖത്തറുമായി സഹകരിച്ച് ആയുർവേദ ദിനം ആഘോഷിച്ചു. ഐസിസി അശോക ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽആയുർവേദത്തിന്റെ പ്രാധാന്യവും സമഗ്ര ആരോഗ്യ സംരക്ഷണത്തിലും പരിസ്ഥിതി നിലനിൽപ്പിലും അതിന്റെ പങ്കും ചർച്ചചെയ്തു.ചടങ്ങിൽ ഐസിസി ഹെഡ് ഓഫ് അഫിലിയേഷൻ രവീന്ദ്ര പ്രസാദ് സ്വാഗതം ആശംസിച്ചു.ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറിയും (ഇൻഫർമേഷൻ, കൾച്ചർ & എജ്യുക്കേഷൻ) ആയ ബിന്ദു എൻ. നായർ മുഖ്യാതിഥിയായിരുന്നു. ......
ദോഹ: ഇന്ത്യയിലെ സാമ്പത്തിക-നികുതി പരിഷ്കാരങ്ങളുമായി പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ ബന്ധം ശക്തിപ്പെടുത്തുക എന്നലക്ഷ്യത്തോടെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (IBPC) ഖത്തർ, “GST 2.0 – ഇന്ത്യയിലെ നികുതി പരിഷ്കാര യാത്രയുടെ അടുത്ത അധ്യായം” എന്ന വിഷയത്തിൽ സെഷൻ സംഘടിപ്പിച്ചു. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ഐ സി ബി എഫ് കാഞ്ചാണി ഹാളിൽ നടന്ന പരിപാടിയിൽ Zoom വഴിയും ഒരേസമയം പങ്കാളിത്തത്തിന് സൗകര്യമൊരുക്കി.IBPC ഖത്തർ പ്രസിഡൻറ് താഹ മുഹമ്മദ് അബ്ദുൽ കരീം ആദ്യക്ഷതവഹിച്ച പരിപാടിയിൽപ്രശസ്ത അഭിഭാഷകനും ഇൻസോൾവൻസി പ്രൊഫഷണലുമായ ഡോ. ......
ദോഹ: ഹമദ് പോർട്ടിൽ എത്തിയ കണ്ടെയ്നർ ചരക്കിൽ നിന്ന് 11,491 വ്യാജ ജ്വല്ലറി ബോക്സുകളും വാറന്റി സർട്ടിഫിക്കറ്റുകളും ഖത്തർ കസ്റ്റംസ് പിടികൂടി. ജനറൽ കസ്റ്റംസ് അതോറിറ്റിയുടെ ആന്റി-സ്മഗ്ലിംഗ് വിഭാഗമാണ് പരിശോധന നടത്തിയത്.ഒരു ഷിപ്പ്മെന്റിന്റെ കസ്റ്റംസ് ഡിക്ലറേഷനിൽ സംശയം തോന്നിയ ഇൻസ്പെക്ടറുടെ വിശദമായ പരിശോധനയിലാണ് വ്യാജ വസ്തുക്കൾ കണ്ടെത്തിയത്. ......
ദോഹ: ഖത്തർ താരം അക്രം അഫീഫ്, 2025-ലെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) വാർഷിക പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിൽ വീണ്ടും ഇടം നേടി. ഇതിനകം തന്നെ നിലവിലെ ഏഷ്യൻ പ്ലെയർ ഓഫ് ദി ഇയർ ആയ അഫീഫ്, 2019-ലും ഈ ബഹുമതി നേടിയിരുന്നു.
അഫീഫിനൊപ്പം സൗദി അറേബ്യയിലെ സലേം അൽ-ദോസാരി, മലേഷ്യയിലെ അറിഫ് ഐമാൻ എന്നിവരാണ് പുരുഷ വിഭാഗത്തിലെ നാമനിർദ്ദേശം ലഭിച്ച മറ്റ് താരങ്ങൾ.
സ്ത്രീകളുടെ വിഭാഗത്തിൽ ഓസ്ട്രേലിയയിലെ ഹോളി മക്നാമാര, ചൈനയുടെ വാങ് ഷുവാങ്, ജപ്പാൻ ഡിഫൻഡർ ഹാന തകാഹഷി എന്നിവർ ഉൾപ്പെടുന്നു.
ഒക്ടോബർ 16-ന് റിയാദിൽ നടക്കുന്ന ഗാലാ ചടങ്ങിലാണ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. ......